അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 396358/- രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് ഉപയോഗിച്ച് കുഞ്ഞിപ്പള്ളിയിൽ നിർമ്മിച്ച പൊതു ടോയ്ലറ്റിന്റെ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു. എട്ടാം
വാർഡ് മെമ്പർ സജീവൻ സി എം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആര് എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,കില തീമാറ്റിക് എക്സ്പേർട്ട് ആതിര എം,വ്യാപാരി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.