തിരുവള്ളൂര്‍: കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാന്‍ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെന്‍സ്ഫെഡ് തിരുവള്ളൂര്‍ യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ ഉടന്‍ ഭീമമായ തുക അടച്ചാല്‍ മാത്രമേ കംപ്ലിഷന്‍ പ്ലാന്‍ സ്വീകരിക്കുകയുള്ളുവെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ നമ്പറില്ലാത്ത കെട്ടിടങ്ങളുടെ എണ്ണം കൂടി വരുമെന്നു കണ്വന്ഷന് അഭിപ്രായപ്പെട്ടു. ഇത് ഗഡുക്കളാക്കി നല്‍കുകയോ ഒക്യൂപന്‍സി അനുവദിച്ച് ഒരു വര്‍ഷത്തിന് ശേഷം പിരിച്ചെടുക്കുകയോ ചെയ്യണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു.
ഡോ.ശശികുമാര്‍ പുറമേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ശ്രീജിത്ത് അധ്യക്ഷനായി. സൂരജ് ആര്.രവീന്ദ്രന്, എം.റഷാദ്, ഷാജിത്ത് കുമാര്‍, സി.വിനോദ്, പ്രദീപ് കുമാര്‍, സി.കെ.ഫവാസ് തുടങ്ങിയവര്‍ സംസാരിച്ചു.