വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി വില്യാപ്പള്ളിയിൽ വിപുലമായ നിലയിലുള്ള ശുദ്ധീകരണ പ്രവർത്തന സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ.കെ ബിജുള പ്രതിജ്ഞ ചൊല്ലികൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ നിരവധി
ചിത്രകലാകാരന്മാർചിത്രം വരച്ച് മാലിന്യമുക്ത സന്ദേശം കൈമാറി. ജനപ്രതിനിധികൾ, ജീവനക്കാർ, പൊതു പ്രവർത്തകർ, ആസൂത്രണ സമിതി അംഗങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തകർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ, സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ,വില്യാപ്പള്ളി എം ജെ
എൻഎസ്എസ് വളണ്ടിയർമാർ, വ്യാപാരികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.