നാദാപുരം: തൂണേരി വെള്ളൂരിലെ ഷിബിന്‍ വധക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി. 2015 ജനുവരി 22നാണ് ഷിബിനെ ലീഗ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എന്നാല്‍ വിചാരണ കോടതി കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഷിബിന്റെ പിതാവ് സി.കെ.ഭാസ്കരനും നല്കിയ അപ്പീലിലാണ് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദ് ചെയ്യുകയും ആദ്യത്തെ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. എട്ടു വര്‍ഷമായി സിപിഎം ഏരിയ കമ്മിറ്റി നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. ശിക്ഷ ഈ മാസം 15ന് ഹൈക്കോടതി വിധിക്കും. തികച്ചും സമാധാന അന്തരീക്ഷം നിലനിന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ലീഗ് സംഘം നടത്തിയ കൊലപാതകത്തില്‍ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ഒന്നാണെന്ന് സിപിഎം ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.