വടകര: മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും വടകര നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി മുൻ ചെയർമാനുമായ കൂടാളി അശോകന്റെ വേർപാട് വടകരയിലെ യു.ഡി.എഫ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. വടകരയിലെ യു.ഡി.എഫ് സംവിധാനം ഭദ്രമാക്കാനും തെരഞ്ഞെടുപ്പ്
പ്രവർത്തനങ്ങളിലും ഞങ്ങൾ സഹയാത്രികരായിരുന്നെന്നും അശോകേട്ടനുമായുള്ള ആത്മബന്ധം വിവരണാതീതമാണെന്നും അദ്ദേഹത്തെ അനുശോചിച്ചു കൊണ്ട് പാറക്കൽ അബ്ദുല്ല പറഞ്ഞു.പ്രവർത്തകരുമായി ഹൃദയം കൊണ്ട് സംസാരിക്കുന്ന നേതാവായിരുന്നു
കൂടാളി അശോകന് ഓരോ സാധാരണ പ്രവർത്തകന്റെയും വീട്ടിലേക്ക് പേര് വിളിച്ചു കയറി ചെല്ലാനുള്ള ഹൃദയ ബന്ധമുണ്ടായിരുന്നുവെന്നും പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.