വടകര: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുമ്പോള്‍ നിലവിലെ ലാബുകള്‍ക്കും ടെക്നീഷ്യന്മാര്ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള പാരാമെഡിക്കല്‍ ലാബോട്ടറി ഓണേഴ്സ് ഫെഡറേഷന് ഉത്തരമേഖലാ നേതൃത്വ ശില്പശാല ആവശ്യപെട്ടു. ലാബുകളുടെ ആധുനികവല്ക്കണത്തിനും മേഖലയിലെ കുത്തകവല്‍ക്കരണത്തെ ചെറുക്കാനുമുള്ള കര്‍മപദ്ധതികള്‍ക്ക് ശില്പശാല രൂപം നല്കി.
ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി മെമ്പര്‍ സി.കെ.വിജയന് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷനില്‍ വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡന്റ് അസീസ് അരീക്കര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ് സലീം മുക്കാട്ട് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ അനില്‍ കണ്ണൂര്‍, വൈസ് പ്രസിഡന്റുമാരായ ബീന വിജു തൃശ്ശൂര്‍, ചന്ദ്രന് കൊടമന, മനോജ് കുമാര്‍ കോഴിക്കോട്, ജോസ് കണ്ണൂര്‍, കുമാര്‍ പാലക്കാട്ട് എന്നിവര്‍ അഭിവാദ്യം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് നവാസ് ടി.എസ്.എല്‍ സ്വാഗതവും ലേഖ കണ്ണൂര്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലെ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ശില്പശാലയില് പങ്കെടുത്തത്. ഡിസംബര്‍ ഒന്നിന്
എറണാകുളത്ത് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.