വടകര: വൃക്കയെ അറിയാന്‍ തണല്‍ വടകര ഒരുക്കുന്ന മെഡിക്കല്‍ എക്സിബിഷന് ടൗണ്‍ഹാളില്‍ ആരംഭിച്ചു. മൂന്ന് ദിവസത്തെ എക്സിബിഷന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ടി.ഐ.നാസര്‍ അധ്യക്ഷത വഹിച്ചു.
കോളജ് പാലിയേറ്റീവ് ക്യാമ്പസ് വിങ്ങ് ലോഞ്ചിങ്ങ് കെ.കെ.രമ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത് (ഒഞ്ചിയം), സബിത മണക്കുനി (തിരുവള്ളൂര്‍), എന്‍.ഹമീദ് (ആയഞ്ചേരി), ആയിഷ ഉമ്മര്‍ (അഴിയൂര്‍) എന്നിവര്‍ പ്രസംഗിച്ചു. മുഖമെഴുത്ത് സ്ടീറ്റ് ഡ്രാമയില്‍ അഭിനയിച്ച തണല്‍ ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍.ആര്.നൗഷാദ് സ്വാഗതവും എം.നൗഫല്‍ നന്ദിയും പറഞ്ഞു.
വൃക്കയുടെ ആരോഗ്യാവസ്ഥ തിരിച്ചറിയാനുള്ള ലാബ് സൗകര്യം, ജീവിതശൈലി രോഗ ബോധവല്‍ക്കരണം, കാന്‍സര്‍ രോഗ ബോധവല്കരണം, ലഹരി വിരുദ്ധ ക്യാമ്പയിന് തുടങ്ങി വിവിധവും ശാസ്ത്രീയവുമായ രീതിയിലാണ് എക്സിബിഷന് തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, എംവിആര്‍ കാന്‍സര്‍ സെന്റര്‍, എക്സൈസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് എക്സിബിഷന്. പ്രദര്‍ശനം ശനിയാഴ്ച വരെ തുടരും.