വടകര: ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് പിന്‍വലിക്കണമെന്ന് സിപിഐ വടകര മണ്ഡലം കമ്മിറ്റി റെയില്‍വേ അധികൃതരോട് ആവശ്യപെട്ടു. ജനങ്ങള്‍ക്ക് അനുകൂലമായ ഒരു നിലപാട് റെയില്‍വേ ഒരു കാര്യത്തിലും സ്വീകരിക്കുന്നില്ല. മലബാറിലെ ജനങ്ങളുടെ യാത്രക്ക് പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. പുതിയ കോച്ചുകള്‍ ഇല്ല. കോവിഡ് കാലത്ത് പിന്‍വലിച്ച സൗജന്യ നിരക്കുകള്‍ ഒന്നും പുനഃസ്ഥാപിക്കുന്നില്ല. എന്നാല്‍ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കുകയാണ് റെയില്‍വേ. ഇത് സംബന്ധമായി സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ക്ക് മെയില്‍ സന്ദേശം അയച്ചു.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ പി.അശോകന് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു, ആര്.സത്യന്, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, ഇ.രാധാകൃഷ്ണന്, സി.രാമകൃഷ്ണന്, പി.കെ.സതീശന്, പി.സജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു