കീഴൂർ: ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഗ്രാമജ്യോതി സംഘടിപ്പിച്ച പരിപാടിയിൽ അമൽ ദേവ് തത്സമയം ഗാന്ധിയെ വരച്ചു. ഉല്ലാസ് നഗർ വിപി പ്രകാശൻ-രുപിഷ ദമ്പതികളുടെ മകനാണ് അമൽദേവ്. കീഴൂർ യുപി സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന അമൽ ദേവ് ഈ
ചെറുപ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. ഗ്രാമജ്യോതി സംഘടിപ്പിച്ച പരിപാടിയിൽ കവി സത്യൻ കെ കെ അമൽദേവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വിപി ശ്രീധരൻ ഉപഹാരം നൽകി.