കൊയിലാണ്ടി: അരിക്കുളം കാരയാട് സ്വദേശി താമരശ്ശേരി മീത്തല്‍ ബാലന് (62) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. വ്യാഴാഴ്ച രാത്രി 7-30 ഓടെ കൊല്ലം റെയില്‍വെ ഗേറ്റിനടുത്താണ് ബാലനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസാണ് തട്ടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അരിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ നിഷയുടെ ഭര്‍ത്താവാണ്. മക്കള്‍: അര്ജുന്, അനുവിന്ദ്.