വടകര: കേരള സര്‍ക്കാര്‍ സഹകരണ മേഖലയില്‍ കൊണ്ടുവന്ന നിയമ, ചട്ട ഭേദഗതികള്‍ സഹകരണ സംഘങ്ങളെയും ഇടപാടുകാരെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സിഇഎഫ്) സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.അജയന് പറഞ്ഞു. ഭേദഗതികള്‍ തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.സിഇഎഫ് വടകര താലൂക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മുന്‍ കെപിസിസി മെമ്പര്‍ അഡ്വ സി.വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തി. കെസിഇഇഫ് താലൂക്ക് പ്രസിഡന്റ് രജീഷ് ആര്. അധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിധീഷ് എസ്.കെ, വിനോദന്‍ ടി.കെ, വിനോദന്‍ പി, മനോജന്, ദിനേശന് കെ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ വ്യക്തിത്വ വികസനവും കസ്റ്റമര്‍ സര്‍വീസും എന്ന വിഷയത്തില്‍ ജെസിഐ നേഷണല്‍ ട്രയിനര്‍ ഷൗക്കത്തലി എരോത്ത് ക്ലാസെടുത്തു.