കൊയിലാണ്ടി: ദേശീയപാത നിര്‍മാണം നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വീസ്റോഡ് ഇടിഞ്ഞുതകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം അനുഭവപ്പെട്ടു. കോഴിക്കോട് റിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന ഭാഗത്ത് വെങ്ങളത്തിനും തിരുവങ്ങൂരിനുമിടയിലാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. സൈഡിലെ ഓവ് ചാലിന്റെ സ്ലാബും തകര്‍ന്നിട്ടുണ്ട്. ഇന്നു രാവിലെ വലിയ തോതില്‍ ഗതാഗത തടസ്സമുണ്ടായി. ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു.