വടകര: സമസ്ത കേരള വാരിയർ സമാജം വടകര യൂണിറ്റിന്റെ ഉപഘടകങ്ങളായ സോപാനം മഹിളാവേദിയും കടത്താനാട് യുവയും സംയുക്തമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ, വരും തലമുറകളിൽ സേവന മനോഭാവം വളർത്താനായി ലക്ഷ്യം വെച്ച് ‘കനിവ് ‘ എന്ന പേരിൽ വടകര ടൗണിലെ അഗതികൾക്ക് ഒരു നേരത്തെ ഭക്ഷണം പൊതിച്ചോറായി
പോലീസ് അക്ഷയപാത്രം വടകര വഴി വിതരണം ചെയ്തു.’വിശക്കുന്നവന്റെ മുമ്പിൽ അന്നമാണ് ദൈവം ‘എന്ന ഗാന്ധിജിയുടെ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിൽ നമ്മുടെ വാര്യങ്ങളിൽ നിന്നും ശേഖരിച്ച പൊതിച്ചോറുകളാണ് നൽകിയത്.