വടകര: കേരളത്തില്‍ അക്രമകേസുകളിലും മറ്റും പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ്. മുഖം നഷ്ടപ്പെട്ട അഭ്യന്തര വകുപ്പ് പ്രബുദ്ധ കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിയൂര്‍ കരുവഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു മുതുവീട്ടിലിന്റെ വീട്ടിന് ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി വടകര ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബബിന്‍ലാല്‍ സി ടി കെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആര് ഷഹിന്‍, സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, ഡി സി സി സെക്രട്ടറി രാധാകൃഷ്ണന് കാവില്‍, ജി ശ്രീനാഥ്, ധനേഷ് വള്ളില്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ദില്‍രാജ് പനോളി, ബിതുല്‍ ബാലന്, അജയ് കൃഷ്ണ, അതുല്‍ ബാബു എന്നിവര്‍ സംസാരിച്ചു.