വടകര: ചെമ്മരത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 4 മുതൽ 13 വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. നാലാം തീയ്യതി വൈകുന്നേരം 5.30ന് ക്ഷേത്രം മാതൃസമിതിയിലെ അമ്മമാരുടെ നാമജപത്തോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബർ 10 വ്യാഴാഴ്ച
വൈകുന്നേരം 5 മണി മുതൽ ഗ്രന്ഥം പൂജവെപ്പ്.12 ശനിയാഴ്ച മഹാനവമി ദിവസം വൈകുന്നേരം 4 മണി മുതൽ വാഹനപൂജ. ആറുമണിക്ക് ദീപ സമർപ്പണം. ഏഴുമണിക്ക് ക്ഷേത്ര കലാസമിതിയിലെ ഡാൻസ് ഗ്രൂപ്പിലെ കുട്ടികളുടെ അരങ്ങേറ്റം. രാത്രി എട്ടുമണിക്ക് ചാക്യാർകൂത്ത് അവതരണം, ക്ഷേത്രകല അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവ്
കലാമണ്ഡലം ശ്രീനാഥ്. ഒക്ടോബർ 13 ഞായറാഴ്ച വിജയദശമി ദിവസം രാവിലെ 7 മണി മുതൽ കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു. എട്ടുമണിക്ക് ക്ഷേത്ര കലാസമിതിയിലെ കുട്ടികളുടെ ചെണ്ടമേളം.