വൈക്കിലശേരി തെരു: സ്വഛതാഹി സേവാ, മാലിന്യമുക്തം നവകേരളം എന്നീ ശുചിത്വ പദ്ധതികളുടെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുടുംബശ്രീ നേതൃത്വത്തിൽ വീടുകൾ ഹരിത ഭവനങ്ങളാക്കി മാറ്റും. അയൽക്കൂട്ടങ്ങളിലെ വീടുകളിൽ
ജൈവ മാലിന്യ സംസ്കരണം, ഹരിത സേനക്ക് അജൈവ മാലിന്യങ്ങൾ എല്ലാ മാസവും നൽകൽ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൽ, മാലിന്യവും മലിനജലവും പുറത്തേക്കൊഴുക്കാതിരിക്കൽ,വീട് ചെടികളും പച്ചക്കറി കൃഷിയും വെച്ച് പിടിപ്പിച്ച് ഹരിതാഭമാക്കൽ എന്നിവ എല്ലാ വീടുകളിലും ഉറപ്പ് വരുത്തും. അയൽക്കൂട്ടം അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിലും മത്സരങ്ങൾ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന വീടുകൾക്ക്സമ്മാനങ്ങൾ നൽകും. വാർഡ് ഏ.ഡി.എസ് യോഗത്തിൽ
പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ്. മെമ്പർ ലീബ പി.ടി.കെ. അധ്യക്ഷത വഹിച്ചു. ഗീതഎം.ടി.കെ, ശൈലജ പി.കെ, ജയശ്രീ കെ.എം. എന്നിവർ സംസാരിച്ചു.