കോഴിക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 1ന് വൈകീട്ട് 5 മണിക്ക് മരുതോങ്കരയില്‍ റവന്യു മന്ത്രി കെ.രാജന് നിര്‍വഹിക്കും. ഹരിതകര്‍മ സേനക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം. ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷനാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ 9 മണിക്ക് കൊയിലാണ്ടിയില്‍ 26 ശുചിത്വ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനവും ശുചിത്വ സന്ദേശ റാലിയും നടക്കും. കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗാന്ധി ജയന്തിദിനത്തില്‍ ആരംഭിച്ച് 2025 മാര്‍ച്ച് 30ന് ‘സീറോ വേസ്റ്റ്’ ദിനത്തില്‍ കേരളത്തെ
സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിനിന്റെ ഭാഗമായ 1374 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ ജില്ലാ-ബ്ലോക്ക്-തദ്ദേശസ്ഥാപന- വാര്‍ഡ് തലത്തില്‍ നടക്കും. ഒക്ടോബര്‍ 2 ന് തന്നെ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 2 ആര്‍ആര്‍എഫ്, 8 എംസിഎഫ്, 6 മിനി എംസിഎഫ് ഉദ്ഘാടനങ്ങള്‍, 3 ഇടങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്ളാഗ് ഓഫ്, വിവിധ ഉപകരണങ്ങള്‍ കൈമാറല്‍, 6 തുമ്പൂര്‍മുഴി പദ്ധതി ഉദ്ഘാടനം, ജില്ലയിലെ വിവിധ ടൗണുകളും പ്രദേശങ്ങളും ശുചീകരണ പ്രവര്‍ത്തനവും സൗന്ദര്യ വത്കരണവും, വിവിധ
പഞ്ചായത്തുകളില്‍ 98 ഹരിതസ്ഥാപനം, 19 ഹരിതവിദ്യാലയം, 40 ഹരിതഅങ്കണവാടി, ഹരിത അയല്‍ക്കൂട്ടം, എന്നിവയുടെ പ്രഖ്യാപനങ്ങള്‍ കൂടി ആരംഭിക്കും. വിവിധ മാലിന്യ സംസ്കരണ മേഖലയിലെ അനുബന്ധ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും.