കടമേരി: വയോജന ദിനാചരണത്തിന്റെ ഭാഗമായി കടമേരി ആര്‍എസി ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് സാമൂഹിക പ്രവര്ത്തകന് കൂടിയായ റിട്ടയേര്‍ഡ്

അധ്യാപകനെ ആദരിച്ചു. ടി.കെ.മൊയ്തുവിനെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ കുഞ്ഞമ്മദ് കെ.പി അധ്യക്ഷനായി. ടി.അബ്ദുള്ള, സിയാന എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ ലീഡര്‍ റിയ.ആര് സ്വാഗതം പറഞ്ഞു.