കുറ്റ്യാടി: വയോജന ദിനത്തില്‍ താഴത്തിടത്തില്‍ നാരായണി അമ്മയ്ക്ക് സ്നേഹാദരവുമായി നരിക്കൂട്ടുംചാല്‍ മഹിള വേദിക പ്രവര്‍ത്തകര്‍. എണ്‍പത്തഞ്ച് വയസ് പിന്നിട്ട നാരായണി അമ്മയെ വേദിക പ്രവര്‍ത്തകര്‍ വീട്ടിലെത്തി പൊന്നാട അണിയിച്ച്
ആദരിച്ചു. കെ.പി.റീജ, എം.കെ.രമ, ബിന്ദു പ്രസന്നന്, സരള പാലോള്ളതില്‍, ജി.കെ.വൃന്ദ, ബബിത, സ്മിത സുരേഷ്, സുഗില വിനയന് തുടങ്ങിയവര്‍ പങ്കെടുത്തു.
