വടകര: സ്വഛതാ ഹി സേവയുടെ ഭാഗമായി മാലിന്യമുക്ത നവകേരളത്തിനായി വേറിട്ട പരിപാടികള്‍ ഒരുക്കി
വടകര റാണി പബ്ലിക് സ്കൂള്‍.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് കൈയടി നേടി. ഇതോടൊപ്പം ശുചീകരണബോധവല്ക്കരണ പരിപാടികളും നടത്തി.
ചോറോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.നാരായണന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ രമ്യാ സ്വരൂപ്, ചിത്രവിനീത്, പിടിഎ വൈസ് പ്രസിഡന്റ് അനു.സി, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഉഷ ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ഗീതാ ലക്ഷ്മി സത്യനാഥന് സ്വാഗതം പറഞ്ഞു. പ്രണാലി രഞ്ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.