
യഥാര്‍ഥത്തില്‍ ഒമ്പതാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് നടത്തേണ്ടിയിരുന്നതെന്നാണ് ഇറങ്ങിപ്പോയവരുടെ വാദം. ഒമ്പതാമത് ജനറല്‍ബോഡി യോഗം കഴിഞ്ഞ വര്‍ഷം ചേര്‍ന്നപ്പോള്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് മധ്യസ്ഥതയില്‍ മാറ്റിവെച്ചതായിരുന്നു. അന്ന് ഭരണസമിതി നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഒമ്പതാമത്തെ ജനറല്‍ ബോഡിയോഗം ചേരാതെ പത്താമത് ജനറല്‍ബോഡി യോഗം ഇന്ന് നടന്നപ്പോഴാണ് ഇക്കാര്യവും ധൂര്‍ത്തും ചൂണ്ടിക്കാട്ടി ഷെയര്‍ ഹോള്‍ഡര്‍മാര്‍ രംഗത്തെത്തിയത്.
നഷ്ടത്തിലോടുന്ന കമ്പനിയില്‍ നിന്ന് ഡയറക്ടര്‍മാര്‍ നിശ്ചിത തുക കൈപ്പറ്റുന്നതായി ചെയര്മാന് അറിയിച്ചത് വലിയ

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായി ഔദ്യോഗിക വിഭാഗം
അതേസമയം കമ്പനി ചെയര്മാന് പ്രഫ: ഇ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷെയര്‍ ഉടമകളില്‍ നിന്ന് ഉയര്‍ന്ന 26 ഓളം ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടിനല്കിയതായി ഔദ്യോഗിക നേതൃത്വം അറിയിച്ചു. സംരക്ഷണ സമതിയുടെ പേരില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍, സ്വജനപക്ഷപാതം, സുതാര്യത ഇല്ലായ്മ എന്നീ ആരോപണങ്ങള്‍ പൂര്‍ണമായി നിരാകരിച്ച്, യുക്തിസഹമായ മറുപടി നല്‍കിയതായും പങ്കെടുത്ത ഷെയര്‍ ഉടമകള്‍ കയ്യടിച്ച് അംഗീകാരം നല്‍കിയതായും ഇവര്‍ അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും വൈസ്ചെയര്‍മാന്‍
കെ.പി വിപിന്‍ കുമാര്‍ അവതരിപ്പിച്ചു. സെക്രട്ടറി ഇ.കെ കരുണാകരന് സ്വാഗതവും വൈസ്ചെയര്‍മാന്‍ കെ.സദാനന്ദന് നന്ദിയും പറഞ്ഞു.