വടകര: ദേശീയ തപാല്‍ യൂണിയന് എഫ്എന്‍പിഒ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ വിലങ്ങാട്ടെ ദുരിതബാധിതര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തി. വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഫണ്ട് വിനിയോഗിക്കും. ദുരിതാശ്വാസനിധിയിലേക്ക് തപാല്‍ ജീവനക്കാര്‍ സമാഹരിച്ച 1,10,000 രൂപ വടകരയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എഫ്എന്‍പിഒ ഭാരവാഹികള്‍ ഷാഫി പറമ്പില്‍ എംപിക്ക് കൈമാറി. കെ.രാജന്, വി.അബ്ദുല്‍ കരീം, ഉണ്ണികൃഷ്ണന്, ടി.കെ.രഞ്ജിത്ത്, സി.ആര്.കുഞ്ഞിമുഹമ്മദ്, സുബിന് വത്സലന്‍, പ്രദീപ് കുമാര്‍, പ്രബീഷ്, വിലാസിനി, ശ്രീഹരി എം കെ എന്നിവര്‍ സംബന്ധിച്ചു