ഒഞ്ചിയം: ഒഞ്ചിയം പാലം ദര്ശനകലാകായിക സമിതിയുടെ വനിതാവേദി ഉദ്ഘാടനവും പഠന മികവ് പുലര്‍ത്തിയ
വിദ്യാര്‍ഥികളെ അനുമോദിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. നിര്‍മിത ബുദ്ധിയുടെ ഇക്കാലത്തും പഴയ നാട്ടുനന്മകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക കൂട്ടായ്മകളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ദര്‍ശന വനിത വേദി പ്രസിഡണ്ട് ബിന്ദു വാസു അധ്യക്ഷത വഹിച്ചു. സന്തോഷ കുടുംബം എന്ന വിഷയത്തില്‍ സബിത ടീച്ചര്‍ ക്ലാസെടുത്തു. എന്‍.കെ റിജു, കെ.റിനീഷ്, ലീബ സുരേഷ്, പ്രജിത്ത് സ്നേഹശ്രീ എന്നിവര്‍ സംസാരിച്ചു.
