വടകര: ദേശീയപാതയില്‍ നാദാപുരം റോഡില്‍ ഇന്നു രാവിലെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. കൊയിലാണ്ടി കായന്റെ വളപ്പില്‍ അസീസിന്റെ മകന് സിനാന് (18) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനാന് ഉച്ചയോടെ മരിച്ചു.
പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാന് (18), മുഹമ്മദ് റിഷാദ് (19), ആദില്‍ (20), മജീദ് (20), സെയ്ഫു (21) എന്നിവര്‍ വടകര പാര്‍ക്കോ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഒമ്പതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തിനു സമീപമാണ് അപകടം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഊരാളുങ്കല്‍ സൊസൈറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി.