ന്യൂഡല്‍ഹി: പി.വി.അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. അന്‍വറിനെ പോലൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചില്ല. മതത്തെയും വിശ്വാസത്തേയും ദുരുപയോഗം ചെയ്യുകയാണ് അന്‍വര്‍ അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണെന്നും നിസ്കരിക്കുന്നതിന് ആരും എതിരല്ലെന്നും എ.കെ.ബാലന് പറഞ്ഞു.
അന്‍വര്‍ കള്ളപ്രചാരണം നടത്തുകയാണ്. മലപ്പുറം ജില്ലാ സെക്രട്ടറി കാക്കിയിട്ട ആര്എസുഎസുകാരനാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേര്‍ന്നതല്ല ഈ പരാമര്‍ശങ്ങള്‍. അന്‍വറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ.കെ ബാലന് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്കി. കാത്തിരിക്കാമായിരുന്നു. ഒരു ആവശ്യത്തോടും പിന്തിരിഞ്ഞ് നിന്നിട്ടില്ല.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. മുഖ്യമന്ത്രി ആര്‍എസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജീവന് പണയം വെച്ച് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നയാളാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളില്‍ ഇടപെടല്‍ നടത്തിയത് പിണറായിയാണ്. പിണറായിയുടെ പ്രതിഛായ തകര്‍ക്കുകയെന്നത് യുഡിഎഫിന്റെ ഒരു അജണ്ടയാണ്. ഇതിന് കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി കുറെ പണികള്‍ നടക്കുന്നുണ്ട്. പക്ഷേ ഇതൊന്നും പിണറായിയെയോ ഇടതുപക്ഷത്തെയോ തകര്‍ക്കില്ല. ഇന്നലെ വായില്‍ തോന്നിയ ചില കാര്യങ്ങളാണ് സര്‍ക്കാരിനെതിരെ അന്‍വര്‍ വിളിച്ചുപറഞ്ഞത്. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അന്‍വര്‍ ശ്രമിക്കുന്നത്’-എ കെ ബാലന് പറഞ്ഞു.
നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യത്തോട്, ‘പണ്ട് എംവി രാഘവന്റെയും കെപിആറിന്റെയും ഗൗരി അമ്മയുടെയും കൂടെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഒടുക്കം ചെങ്കൊടി പുതപ്പിക്കണം എന്നാണ് അവരും പറഞ്ഞത്. ആ ബോധ്യം അന്‍വറിന് ഉണ്ടാവുമോയെന്ന് അറിയില്ല. പാര്‍ട്ടി അംഗം അല്ലല്ലോ. അതൊരു തൊഴിലാളി വര്‍ഗ ബോധ്യമാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്നു ചതിക്കാനും കുത്താനും ശ്രമിച്ച എല്ലാവരുടെയും അവസാനം ദയനീയമായിരുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ മരിക്കാനാണ് അവരെല്ലാം ആഗ്രഹിച്ചത്’- എ കെ ബാലന് പറഞ്ഞു.