വടകര: ഒഞ്ചിയത്ത് കടന്നല് കുത്തേറ്റ് സ്ത്രീ മരിച്ചു. ഒഞ്ചിയം കൊയിലോത്ത് മീത്തല്‍ മറിയമാണ് (65) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കടന്നല് കുത്തേറ്റ ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: സുഹൈബ്, അസീന, സെമീന. മരുമക്കള്‍: മുനീറ, യൂസഫ്, ബഷീര്‍.