കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ
കുട്ടിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചെറിയ കുമ്പളം മേമണ്ണില്‍ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. രക്ഷപ്പെടുത്തിയെ കുട്ടിയെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷ നല്കിയ ശേഷം
കോഴിക്കോടേക്ക് കൊണ്ടുപോയി. പേരാമ്പ്ര, നാദാപുരം ഫയര്‍ഫോഴ്സ് യൂനിറ്റും കുറ്റ്യാടി പോലീസും സ്ഥലത്തുണ്ട്. ജനകീയ ദുരന്ത സേനയും രംഗത്തുണ്ട്. സംഭവമറിഞ്ഞ് ഒട്ടേറെ പേര് പുഴയോരത്തെത്തി. പുഴയല്‍ വ്യാപകമായി തെരച്ചല്‍ നടക്കുകയാണ്.

