കല്ലാച്ചി: റിട്ടയേര്‍ഡ് കസ്റ്റംസ് ഓഫീസര്‍ നരിക്കാട്ടേരി ഇളമ്പിലാശ്ശേരിയില് രമാ ശശീന്ദ്ര ബാബു (62) അന്തരിച്ചു. വടകര
പൂവാടന്‍ഗേറ്റിനു സമീപം അഞ്ചുകണ്ടത്തില്‍ ശശീന്ദ്ര ബാബുവിന്റെ ഭാര്യയാണ്. മക്കള്‍: അനുശ്രീ എസ് ബാബു(ഐടി കോഴിക്കോട്), അഞ്ജു എസ് ബാബു (ആയുര്‍വേദ ഡോക്ടര്‍). മരുമക്കള്‍: റിനിത്ത് (ഗള്‍ഫ്), സനീജ് (കാനറാബാങ്ക് ചൊക്ലി). അച്ഛന്: പരേതനായ ചോയിക്കുട്ടി (സെന്‍ട്രല്‍ കസ്റ്റംസ്). അമ്മ: ജാനകി. സഹോദരങ്ങള്‍: ബാബു ഇളമ്പിലാശേരി, ഹേമ, ശോഭ, സന്തോഷ്. സംസ്കാരം ഇന്ന് (ഞായര്‍) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
