വടകര: ജില്ലയുടെ തീരദേശ മേഖലയില്‍ വീട് നിര്‍മാണത്തില്‍ അടക്കം നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് നല്കി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമാണെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവ് വന്നെങ്കിലും വീട് നിര്‍മിക്കാനാകാത്ത സ്ഥിതിയാണ്. ജില്ലയിലെ മുഴുവന്‍ കായല്‍ കടല്‍ തീരങ്ങളില്‍ നിര്‍മാണത്തിനുള്ള നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്ന്
നേതാക്കള്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ ഉപജീവനത്തിന് ആശ്രയിക്കുന്നതാണ് കടലും കായലും. ഇതോടൊപ്പം തീരദേശ മേഖലയില്‍ അവരുടെ അടിസ്ഥാന ആവശ്യമായ വീട് നിര്‍മാണത്തിന് നിയന്ത്രണം വന്നതോടെ കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. ജില്ലയിലെ പരിസ്ഥിതി പ്രാധാന്യമുള്ള ലോല പ്രദേശങ്ങള്‍ മാറ്റിനിര്‍ത്തി കൊണ്ട് ബാക്കി മുഴുവന്‍ കടല്‍
കായല്‍ പ്രദേശങ്ങളിലും നിര്‍മാണ നിയന്ത്രണ ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ ഇ.കെ മുഹമ്മദ് അലി, ഷംസീര്‍ ചോമ്പാല, ഷറഫുദ്ദീന് വടകര എന്നിവര്‍ പങ്കെടുത്തു