കോഴിക്കോട്: ഡിജി കേരളം പദ്ധതി ജില്ലയില്‍ ആദ്യം നൂറ് ശതമാനം പൂര്‍ത്തിയാക്കിയ വളയം ഗ്രാമപഞ്ചായത്തിനുള്ള
പുരസ്കാരം കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സെക്രട്ടറി ഇ.അരുണ്‍കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പൂജലാല്‍ (അസി.ഡയറക്ടര്‍ എല്‍എസ്ജിഡി), വൈസ് പ്രസിഡന്റ്് പിടി നിഷ, അസി: സെക്രട്ടറി രാജീവന് പുനത്തില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിജിബ കെ സി, ടെക്നിക്കല്‍ അസിസ്റ്റന്റ് കാര്‍ത്തിക ജി ആര് എന്നിവരും പഠിതാക്കളെ പ്രതിനിധീകരിച്ച് ലക്ഷ്മണന് ടി, ചന്ദ്രി വി കെ
ജാനു ടി പി എന്നിവരും പങ്കെടുത്തു.
കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ശ്രമത്തില്‍ മുമ്പില്‍ നടന്നിരിക്കുകയാണ് വളയം ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യം ഡിജി കേരളം പദ്ധതിയിലൂടെ 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച പഞ്ചായത്തായി വളയം മാറി. സര്‍വ്വേയിലൂടെ കണ്ടെത്തിയ 2519 പഠിതാക്കള്‍ക്കാണ് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍
പരിശീലനം നല്‍കിയത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കൂടുംബശ്രീ പ്രവര്‍ത്തകര്‍, പ്രത്യേകം തെരെഞ്ഞെടുത്ത വളണ്ടിയര്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രേരക്മാര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിത്.