നാദാപുരം: അഭിഭാഷകനും നാദാപുരം ബാര്‍ അസോസിയേഷന് സെക്രട്ടറിയുമായ പി.സി.ലിനീഷിനെ (43) ഓഫീസില്‍ കയറി അക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെയാണ് (29) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പി.സി.ലിനീഷിനെ വടി കൊണ്ട് തലക്കും
ചുമലിനും കൈക്കും അടിച്ചുവെന്നാണ് പരാതി. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
