കൊയിലാണ്ടി: നഗരത്തില്‍ നിന്നു വീണുകിട്ടിയ അരലക്ഷം രൂപ യുവാവ് ഏല്പിച്ചതിനു പിന്നാലെ ഉടമയെ കണ്ടെത്തി
പോലീസ്. ചേലിയ മീത്തലെ പറയന്‍കുഴിയില്‍ ജിനീഷിനാണ് പണം കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ കൊയിലാണ്ടി ട്രാഫിക് എഎസ്ഐ എ.മനോജിനെ ഏല്പിച്ചു. തുടര്‍ന്ന് ട്രാഫിക് എസ്ഐ എം.കെ.പുരുഷോത്തമന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. തിക്കോടി പുറക്കാട് സ്വദേശി മൊയ്തുവിന്റേതാണ് പണം. ബാങ്കില്‍ നിന്നെടുത്ത് മടങ്ങുമ്പോള്‍ നഷ്ടപ്പെടുകയായിരുന്നു. ജിനീഷിന്റെ സാന്നിധ്യത്തില്‍ പോലീസ് പണം മൊയ്തുവിനു കൈമാറി. ജിനീഷിനെ പോലീസ് അഭിനന്ദിച്ചു.
