
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിനു തെക്ക് ദഹിയയില്‍ ഇസ്രായേല്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഹസന് നസ്റുല്ല കൊല്ലപ്പെട്ടത്. ഹസന് നസ്റുല്ലയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഇസ്രായേല്‍ തെക്കന്‍ ബെയ്റൂട്ടില്‍ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. നിരവധി ബഹുനില കെട്ടിടങ്ങളാണ് ബോംബിംഗില്‍ നിലംപൊത്തിയത്. ഇതിലാണ് ഹിസ്ബുള്ളയുടെ

ഒക്ടോബര്‍ ഏഴിന് ശേഷം നിരവധി ഹിസ്ബുള്ള കമാന്‍ഡര്‍മാരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നസ്റുല്ലയെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കാറുണ്ടെങ്കിലും അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ഭൂരിഭാഗം പേരും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതിനിടെ, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുള്ള നേതാക്കളുടെ ഫോട്ടോകളും പേരുവിവരങ്ങളും ഇസ്രായില്‍ സൈന്യം പുറത്തുവിട്ടു. ഹസന് നസ്റല്ലക്കു പുറമെ അലി കരകി, ഫുവാദ് ശുക്ര്, ഇബ്രാഹിം അഖീല്‍, അബൂ അലി രിദ, മുഹമ്മദ് നാസിര്‍, താലിബ് സാമി അബ്ദുല്ല, വിസാം അല്‍തവീല്‍, അബൂഹസന് സയ്യിദ്, അബ്ദുല്ല അബ്ബാസ് തഗാസി, ഹസന് അഹ്മദ് ഹാദ്രി, ഹസന് യൂസുഫ് അബ്ദുസ്സത്താര്‍, മുഹമ്മദ് കാസിം അല്‍അത്താര്‍, ഹസന് അലി ഹസന്, ഹസന് ഹുസൈന് അല്മാസി, മുഹമ്മദ് അഹ്മദ് രിസ്ഖ്, സമീര്‍ അബ്ദുല്‍ഹലീം തലാവി,

കനത്ത പ്രത്യാക്രമണം ഉണ്ടായേക്കും
നസ്റുല്ലയുടെ മരണത്തോടെ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് വലിയ പ്രത്യാക്രമണം ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സായുധ ശക്തിയായിട്ടാണ് ഹിസ്ബുല്ല അറിയപ്പെടുന്നത്. ഒരു ലക്ഷത്തോളം സായുധ പോരാളികള്‍ ഇവര്‍ക്കുണ്ട്. അതിനൂതനമായ ആയുധങ്ങള്‍ ഹിസ്ബുള്ളയുടെ കൈവശമുണ്ട്. ഇറാന്റെ പിന്തുണ ഹിസ്ബുള്ളക്ക് കരുത്ത് പകരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ഡ്രോണുകള്‍ ഉപയോഗിച്ച് നിരവധി തവണ വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. 1.30 ലക്ഷം റോക്കറ്റുകളും മിസൈലുകളും ഹിസ്ബുള്ളയുടെ ആയുധശേഖരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനും 600 കിലോഗ്രാം വരുന്ന സ്ഫോടനവസ്തുക്കള്‍ വഹിക്കാനും കഴിയുന്ന റോക്കറ്റുകളാണിവ.