വടകര: വടകര ജില്ലാ ആശുപത്രിയില്‍ താല്കാലിക അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ന്യൂറോ ടെക്നിഷ്യനെ
നിയമിക്കുന്നു. യോഗ്യത :സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിഎസ്സി ന്യൂറോ ടെക്നോളജി, ഡിപ്ലോമ ഇന്‍ ന്യുറോ ടെക്നോളജി, പ്രവൃത്തി പരിചയം അഭികാമ്യം. 45 വയസില്‍ കവിയാത്ത താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടേയും ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബര്‍ ഒന്നിന് കാലത്ത് 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0496 2524259.
