വടകര: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന് നഷ്ടമായ അര്ജുന് നാടിന്റെ അശ്രുപൂജ. രാവിലെ ആറു മണിയോടെ
മൃതദേഹം വഹിച്ച ആംബുലന്‍സ് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരിലെത്തി. മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രന് ഏറ്റുവാങ്ങി. എംഎല്‍എമാരായ കെ.കെ.രമ, തോട്ടത്തില്‍ രവീന്ദ്രന്, കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് എന്നിവര്‍ ഒപ്പമുണ്ടായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഒരുനോക്ക് കണ്ട ശേഷം വിലാപയാത്രയായി സ്വദേശമായ കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോയി. ചോമ്പാല പോലീസും അനുഗമിച്ചു.
സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍കോട് അര്‍ജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരാണ് അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാസര്‍കോട്ട് കാത്തുനിന്നത്. കാസര്േകാട്ടുനിന്ന് കേരള-കര്‍ണാടക പോലീസിന്റെ
അകമ്പടിയോടെയാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് എത്തിയത്. കര്‍ണാടകയുടെ പ്രതിനിധിയായി കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്.
ഷിരൂര്‍ ദൗത്യത്തില്‍ തുടക്കംമുതല്‍ പങ്കാളിയായ പ്രാദേശിക മുങ്ങല്വിദഗ്ധന് ഈശ്വര്‍ മാല്‍പെയും ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. ജുലൈ 16 ന് മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന്റെ മൃതദേഹം 72 ദിവസത്തിന് ശേഷമാണ് കണ്ടെതിയത്. സഹോദരന് അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനുമാണ് കാര്വാര്മെഡിക്കല് കോളജില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.