വടകര: ഓര്‍ക്കാട്ടേരി റെയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന് ആന്റ് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മീലാദ് പ്രോഗ്രാം ലൈറ്റ്
ഓഫ് മദീന-24 ഓര്‍ക്കാട്ടേരിയില്‍ 29 ന് (ഞായര്‍) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് ഒപികെ സ്റ്റോപ്പില്‍ നിന്ന്ആരംഭിക്കുന്ന നബിദിന സന്ദേശ റാലിയും രാത്രി ഏഴിന് മീലാദ് സമ്മേളനവും നടക്കും. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയിദ് മുഈനലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം എ.വി.അബ്ദുറഹിമാന് മുസല്യാര്‍, എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടരി അബ്ദുസമദ് പൂക്കോട്ടൂര്‍, പാറക്കല്‍ അബ്ദുല്ല, ആബിദ് ഹുദവി തച്ചണ്ണ, ഡോ.അബ്ദുള്‍ ലത്തീഫ് നദ്വി,ശാഹുല്‍ ഹമീദ് ബാഖവി എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് സയ്യിദ് ഹൈദ്രോസ് തുറാഖ് തങ്ങള്‍, കണ്‍വീനര്‍ നാസര്‍ എടച്ചേരി, വി.പി.അഷറഫ്,
ടി.എന്‍.റഫീഖ്, എം കെ യൂസഫ് ഹാജി എന്നിവര്‍ പപ്പെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് സയ്യിദ് ഹൈദ്രോസ് തുറാഖ് തങ്ങള്‍, കണ്‍വീനര്‍ നാസര്‍ എടച്ചേരി, വി.പി.അഷറഫ്,
