കടമേരി: വിദ്യാര്‍ഥികളുടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി
വിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു. എക്സൈസ് വടകര സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, സൗഹൃദ ക്ലബുകള്‍ ചേര്‍ന്നാണ് ജീവിതമാണ് ലഹരി എന്ന പേരില്‍ പരിപാടി
സംഘടിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ.പി.കുഞ്ഞമ്മദ് അധ്യക്ഷനായി. സ്കൗട്ട് മാസ്റ്റര്‍ എം.കെ.മുഹമ്മദ് അലി, റേഞ്ചര്‍ ലീഡര്‍ കെ സുമയ്യ, സൗഹൃദ കോര്‍ഡിനേറ്റര്‍ എ.ബീന കുമാരി എന്നിവര്‍ സംസാരിച്ചു. മെഹന മുനാഫ് സ്വാഗതവും എം.ഫാത്തിമ ബുര്‍ഷാന നന്ദിയും പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്, ലഖുലേഖ വിതരണം എന്നീ പരിപാടികള്‍ നടന്നു.

