ബെയ്റൂട്ട്: ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന് നസ്റുല്ല കൊല്ലപ്പെട്ടു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിനു തെക്ക് ദഹിയയില്‍ ഇന്നലെയുണ്ടായ ആക്രമണത്തിലാണ് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധവിഭാഗമായ ഹിസ്ബുള്ളയുടെ തലവന്‍ ഹസന് നസ്റുല്ലയെ ഇസ്രായേല്‍ വധിച്ചത്. ഇക്കാര്യം ഇന്നലെ തന്നെ ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഹിസ്ബുള്ള പ്രതികരിച്ചിരുന്നില്ല. ഇന്ന് ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. ലബനനിലെങ്ങും ദുഃഖാചരണം നടക്കുകയാണ്.
ഹസന് നസ്റുല്ലയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഇസ്രായേല്‍ തെക്കന്‍ ബെയ്റൂട്ടില്‍ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. നിരവധി ബഹുനില കെട്ടിടങ്ങളാണ് ബോംബിംഗില്‍ നിലംപൊത്തിയത്. ഇതിലാണ് ഹിസ്ബുള്ളയുടെ ആസ്ഥാനം പ്രവര്‍ത്തിച്ചത്.
ഒരാഴ്ചക്കിടെ ഇസ്രയേല്‍ ലബനനിലേക്ക് നടത്തിയ ആക്രമണങ്ങളില്‍ എഴുന്നൂറിലധികം പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മാത്രം ഇസ്രയേല്‍ ആക്രമണങ്ങള്‍ 25 പേരുടെ ജീവനെടുത്തു. പതിനായിരക്കണക്കിന് ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്യുകയാണ്.
സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎന്‍ അറിയിച്ചു. യുഎസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 21 ദിന വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ പാടെ നിരാകരിക്കുന്നതാണ് ഇസ്രായേല്‍ നടപടി. ഹിസ്ബുല്ലക്കെതിരെ ഒരാഴ്ചയായി ലബനനില്‍ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യുഎന്‍ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം.