ചെമ്മരത്തൂര്‍: സ്വജനപക്ഷപാതവും ക്രിമിനല്‍വല്‍കരണവും മുഖമുദ്രയാക്കിയ നരേന്ദ്രമോദിയും പിണറായി
വിജയനും ഒരേ തൂവല്‍ പക്ഷികളെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഐ.മൂസ പറഞ്ഞു. കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലംകമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാന ചുമതലയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇതേപോലുള്ള ആരോപണം ഉയര്‍ന്നിട്ടില്ല. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. മടിയില്‍ കനം ഉള്ളതുകൊണ്ടാണ് അത്തരം ക്രിമിനല്‍ സംഘങ്ങളെ മുഖ്യമന്ത്രി വഴി വിട്ടു സംരക്ഷിക്കുന്നതെന്നും മൂസ ആരോപിച്ചു.
അഡ്വ. പ്രമോദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ജയിംസ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ബാബു ഒഞ്ചിയം, പി.സി.ഷീബ,
യു.വി.ബാബുരാജ്, എം.കെ.ഭാസ്കരന്, എടവത്ത്കണ്ടി കുഞ്ഞിരാമന്, സബിത മണക്കുനി, ബവിത്ത് മലോല്‍, തിരുവള്ളൂര്‍ മുരളി, വി.കെ.സതീശന്, സുധീഷ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

അഡ്വ. പ്രമോദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ജയിംസ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ബാബു ഒഞ്ചിയം, പി.സി.ഷീബ,
