വടകര: കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം സി.എച്ച്.മുഹമ്മദ് കോയയുടെ ഓര്‍മകള്‍ തിരതല്ലുന്ന വേദിയായി. വടകര
മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗും എംഎസ്എഫും ചേര്‍ന്ന് സി.എച്ച് പഠന വേദിയുടെ ബാനറിലാണ് പ്രസംഗ മത്സരവും ചിത രചനമത്സരവും സംഘടിപ്പിച്ചത്.
മതേതര ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും പ്രതീക്ഷയും ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ സി.എച്ചിന്റെ സ്വാധീനവും എന്നതായിരുന്നു വിഷയം.
എംയുഎം ഹയര്‍സെക്കന്ററി സ്കൂള്ഹാളില് നടന്ന മത്സരത്തില്‍ പ്രാസംഗികര്‍ നിലവാരം പുലര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി.ഷാജഹാന് ഉദ്ഘാടനം ചെയ്തു. യൂനുസ് ആവിക്കല്‍ അധ്യക്ഷനായി. എന്‍.പി.അബ്ദുള്ള ഹാജി,
എം.പി.അബ്ദുള്‍ കരീം, എം.ഫൈസല്‍, സി.വി.മമ്മു, വി.കെ.അസീസ്, റഫീഖ്, അന്‍സീര്‍ പനോളി, ഹിജാസ്.വി.പി, നസീര്‍ ടി.കെ, ഇമ്രാന് ജമീല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അന്‍വര്‍, ഇഹ്സാന്‍ വാഫി, ആശിര് വടകര, അന്‍സാര്‍.കെ എന്നിവര്‍ വിധി കര്‍ത്താക്കളായി. അജ്നാസ്.യു സ്വാഗതവും മുഹമ്മദ് അഷ്ഫാഖ് നന്ദിയും പറഞ്ഞു.

മതേതര ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും പ്രതീക്ഷയും ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ സി.എച്ചിന്റെ സ്വാധീനവും എന്നതായിരുന്നു വിഷയം.
എംയുഎം ഹയര്‍സെക്കന്ററി സ്കൂള്ഹാളില് നടന്ന മത്സരത്തില്‍ പ്രാസംഗികര്‍ നിലവാരം പുലര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി.ഷാജഹാന് ഉദ്ഘാടനം ചെയ്തു. യൂനുസ് ആവിക്കല്‍ അധ്യക്ഷനായി. എന്‍.പി.അബ്ദുള്ള ഹാജി,

അന്‍വര്‍, ഇഹ്സാന്‍ വാഫി, ആശിര് വടകര, അന്‍സാര്‍.കെ എന്നിവര്‍ വിധി കര്‍ത്താക്കളായി. അജ്നാസ്.യു സ്വാഗതവും മുഹമ്മദ് അഷ്ഫാഖ് നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍
പ്രസംഗ മത്സരം ജൂനിയര്‍ വിഭാഗത്തില്‍ റിതു ശ്രീ വിനോദും മിനയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അതാഫ് ഒന്നാം സ്ഥാനവും ഖദീജ ബെല്‍ഹ രണ്ടാം സ്ഥാനവും നേടി.
ചിത്ര രചന മത്സരത്തില്‍ നിയ നസ്റക്കാണ് ഒന്നാം സ്ഥാനം. അംന ജബിന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.