വാണിമേല്‍: ശുചിത്വമില്ലാത്ത ഭക്ഷണപാനീയങ്ങള്‍ വ്യക്തിശുചിത്വം പാലിക്കാതെ ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം
പിടിപെടുന്നതെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ , സുരക്ഷിതമല്ലാത്ത പാനീയങ്ങള്‍ എന്നിവ വില്പന നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും രോഗബാധിതര്‍
പൊതുപരിപാടികളിലും ആഘോഷവേളകളിലും പങ്കെടുക്കരുതെന്നും അറിയിച്ചു. വിവാഹം, സല്‍ക്കാരം, മറ്റ് ആഘോഷ വേളകളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ അറിയിച്ചു.
ഹോട്ടല്‍, കൂള്‍ബാര്‍, സ്കൂള്‍ പാചകപ്പുരകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് പരിശോധകള്‍ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്കി. ജൂനി:ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സതീഷ്.സി.പി, വിജയരാഘവന്.പി, ചിഞ്ചു കെ.എം, അനുമോള്‍ പി.ജെ, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.