കോഴിക്കോട്: ഒരു നാടിന്റെ മുഴുവന്‍ സ്നേഹബാഷ്പാഞ്ജലി ഏറ്റുവാങ്ങി അര്ജുന് മടങ്ങി. ഇനി അര്ജുന് ജനഹൃദയങ്ങളില്‍.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 72ാം ദിവസം പുഴയില്‍ നിന്നു കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം അനിയന് അഭിജിത്തും ബന്ധുക്കളും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി. 11.45ഓടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി. ഇനി കണ്ണീരോര്‍മയായി അര്ജുന്.
ഒരായുസ് മുഴുവന്‍ ഓര്മിക്കാനുള്ള സ്നേഹവും കരുതലും നല്‍കിയാണ് അര്ജുന് അകന്നുപോയത്. നീണ്ട കാത്തിരിപ്പിലായിരുന്നു മലയാളികള്‍ മുഴുവനും. ഏവരേയും കണ്ണീരിലാഴ്ത്തി ആ ചെറുപ്പക്കാരന്റെ ചേതനയറ്റു.
അര്‍ജുനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത, ഒരുപരിചയവുമില്ലാത്ത നിരവധി പേരാണ് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയത്.
എന്തുപറഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായതയിലായി നാട്ടുകാര്‍.

ഒരായുസ് മുഴുവന്‍ ഓര്മിക്കാനുള്ള സ്നേഹവും കരുതലും നല്‍കിയാണ് അര്ജുന് അകന്നുപോയത്. നീണ്ട കാത്തിരിപ്പിലായിരുന്നു മലയാളികള്‍ മുഴുവനും. ഏവരേയും കണ്ണീരിലാഴ്ത്തി ആ ചെറുപ്പക്കാരന്റെ ചേതനയറ്റു.
അര്‍ജുനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത, ഒരുപരിചയവുമില്ലാത്ത നിരവധി പേരാണ് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയത്.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്കരമാവുകയായിരുന്നു. ഗോവയില്‍ നിന്നു ഡ്രഡ്ജറടക്കം എത്തിച്ച് അര്ജുന് മിഷന് പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം