അരൂര്‍: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്ന് അരൂര്‍ നടക്ക് മീത്തല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി അഭിപ്രായപ്പെട്ടു. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് കര്യമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ബ്ലോക്ക് പ്രസിഡന് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി ശ്രീലത അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.അജിത്ത്, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ.ഭാസ്കരന്, പി.കെ.കാണാരന് മാസ്റ്റര്‍, എം.വിജയന്, കെ.പി.ശ്രീധരന്, എന്‍.പി.രാജന്, സി.എച്ച്.ശങ്കരന്, സന്ദീപ് കൃഷ്ണ, ടി.വി.സദാനന്ദന്, സി.ടി.കെ.അമ്മത്, കെ.വിനോദന്‍, ധരേഷ് ഭവന് നാരായണി എന്നിവര്‍ പ്രസംഗിച്ചു.