തലശ്ശേരി: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമില്‍ വീണ യാത്രക്കാരന്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ
കൈയില്‍ ഭദ്രം. തലശ്ശേരി റെയില്‍വെ സ്റ്റേഷനിലാണ് ഈ അപൂര്‍വ രക്ഷപ്പെടല്‍. കൊച്ചുവേളി-മുംബൈ എല്‍ടിടി വണ്ടി നിര്‍ത്തിയപ്പോള്‍ ചായ വാങ്ങാന്‍ പ്ലാറ്റ്‌ഫോമിലിറങ്ങിയതായിരുന്നു യാത്രക്കാരന്‍. ചായയുമായി മടങ്ങിയപ്പോഴേക്കും വണ്ടിനീങ്ങിത്തുടങ്ങി. ട്രെയിനില്‍ കയറിപ്പറ്റിയെങ്കിലും പിടിവിട്ട് വീണു. സമീപത്ത് തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ പി.ഉമേശന്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീഴാതെ സഹായിച്ചു. ഈ വണ്ടിക്ക് തലശ്ശേരിയില്‍ ഒരുമിനുട്ടാണ് സ്റ്റോപ്പുള്ളത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ രക്ഷപ്പെടുത്തന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
തീവണ്ടി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ ചായ വാങ്ങാന്‍ ഇറങ്ങുകയും തിരികെ ഓടിക്കയറുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. കേരളത്തിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും തീവണ്ടി നിര്‍ത്തുക ഒരുമിനുട്ട് മാത്രമാണ്. ഇതറിയാതെ ചായ വാങ്ങാനിറങ്ങുന്നവര്‍
ഓടിക്കയറി അപകടത്തില്‍പെടുന്നു.