വടകര: പി.വി.അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ കരിനിഴലില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി
വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു വടകരയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനത്തിനു ശേഷം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സതീശന് കുരിയാടി പരിപാടി ഉദ്ഘാടനം ചെയ്തു. വി കെ പ്രേമന്, പിടി.കെ നജ്മല്‍, പി.എസ്.രഞ്ജിത്ത്കുമാര്‍, പി.പി.കമറുദ്ദീന്, രാജേഷ് ചോറോട്, എന്‍.കെ. പ്രകാശന്, നാസര്‍ മീത്തല്‍, രതീശന്. ടി.കെ, ബാബു കോറോത്ത്, കിഴക്കയില്‍ രമേശന്, സുനില്‍കുമാര്‍, നജീബ് താഴെ അങ്ങാടി, കണ്ണന് കോറോത്ത്, മജീദ് പി. തുടങ്ങിയവര്‍ നേതൃത്വം നല്കി.
