ന്യൂഡല്‍ഹി: പി.വി.അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദന്. അന്‍വറിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അന്‍വറെന്നും സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എം.വി.ഗോവിന്ദന് വിമര്‍ശിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ എംഎല്‍എ ആയിട്ട് പോലും ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നല്കി. പലവട്ടം പാര്‍ട്ടി ആശയവിനിമയം നടത്തിയെങ്കിലും അനുസരി
ച്ചില്ല. അന്‍വറിന്റെ പരാതി പാര്‍ട്ടി കേള്‍ക്കാതിരുന്നിട്ടില്ല. പി.ശശിക്കെതിരായ അന്‍വറിന്റെ പരാതി പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. നേരില്‍ കാണാന്‍ അന്വേഷിച്ചപ്പോള്‍, 3ാം തിയ്യതി കാണാന്‍ നിശ്ചയിച്ചിരുന്നുവെന്നും അതിനിടെയാണ് അച്ചടക്കം ലംഘിച്ചു വാര്‍ത്ത സമ്മേളനം നടത്തിയതെന്നും എം.വി.ഗോവിന്ദന് ചൂണ്ടിക്കാട്ടി. കൂടുതല്‍ തവണ ഓര്‍മിപ്പിച്ചിട്ടും വാര്‍ത്ത സമ്മേളനങ്ങളില്‍ നിന്നും മാറിനിന്നില്ല. പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചു. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.