നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ്
നികത്താത്തതിനെതിരെ ഭരണസമിതി അംഗങ്ങള്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധവുമായെത്തി. സെക്രട്ടറി, മൂന്ന് സീനിയര്‍ ക്ലര്‍ക്ക്, രണ്ട് ജൂനിയര്‍ ക്ലര്‍ക്ക്, രണ്ട് വിഇഒ, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, രണ്ട് ഓവര്‍ സിയര്, കൃഷി ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണുള്ളത്. പകരം ജീവനക്കാരെ നിയമിക്കാതെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
ഉരുള്‍ പൊട്ടലുമായി ബദ്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന പഞ്ചായത്ത് എന്ന നിലക്ക് ജീവനക്കാരുടെ കുറവ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ ദുരന്ത മേഖലയായി ഇതിനോടകം സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പദ്ധതി പൂര്‍ത്തീകരണം, ലൈഫ് ഭവന പദ്ധതി, ക്ഷേമ പെന്ഷന് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്തില്‍ നിലച്ചിരിക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ഭരണസമിതി അംഗങ്ങള്‍ പ്രതിഷേധവുമായി ജെഡി ഓഫീസില്‍ എത്തിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട
ഘട്ടത്തില്‍ വിലങ്ങാട് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്നീ ഓഫീസുകളില്‍ നേരില്‍ പോയി ശക്തമായ പ്രതിഷേധം അറിയിച്ചു. പല പ്രാവശ്യം ജോയിന്റ് ഡയറക്ടറെയും കലക്ടറെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് പ്രതിഷേധാവുമായി അംഗങ്ങള്‍ നേരിട്ട് എത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സല്‍മ രാജു, മെമ്പര്‍മാരായ എം കെ മജീദ്, ശിവറാം, റംഷിദ് ചേരനാണ്ടി, ശാരത, അനസ് നങ്ങാണ്ടി, റസാഖ് പറമ്പത്ത്, ജാന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
ഇന്നത്തെ പ്രതിഷേധത്തിന്റെ ഫലമായി ഒരു വിഇഒ നാളെ തന്നെ ജോയിന്‍ ചെയ്യുമെന്നും രണ്ട് സീനിയര്‍ ക്ലാര്‍ക്കുമാരെ രണ്ട് ദിവസത്തിനകം നിയമിക്കാമെന്നും സെക്രട്ടറി ഉള്‍പ്പെടെ മറ്റു ഒഴുവുകളിലേക്ക് ഉടന്‍ പരിഹാരം കാണുമെന്നും ജോയിന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും ഉറപ്പ് നല്കി. ഒരാഴ്ചക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒഴിവ് നികത്തിയില്ലെങ്കില്‍ ശക്തമായ
പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്കി.