
ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിക്കുള്ളിലെ മൃതദേഹം അർജുന്റേത് തന്നെയെന്ന് നേരത്തെ ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും, വീട് വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിക്കും. കർണാടക പൊലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും.
നാളെ(28.09.2024) പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരിൽ വെച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന് ഏറ്റുവാങ്ങും. മൃതദേഹത്തെ അനുഗമിക്കുന്ന മന്ത്രി കണ്ണാടിക്കലിലെ വീട്ടില്‍ സംസകാര ചടങ്ങിലും പങ്കെടുക്കും.
ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. 72 ദിവസങ്ങൾക്ക് ശേഷമാണ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.