പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ശില്പശാല സംഘടിപ്പിച്ചു. ഹസന് മാസ്റ്റര്‍ സ്മാരക
സാംസ്കാരിക നിലയത്തില്‍ നടന്ന ശില്പശാല ഗ്രാമപ്രഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് സുബൈര്‍ പാറേമ്മല്‍, റംല കുട്ട്യാപ്പാണ്ടി, മെമ്പര്‍മാരായ അബൂബക്കര്‍, കെ.പി.കുമാരന്, മോഹന്‍ ദാസ്, ഹാജറ ചെറൂണി, ബീജാ സുരേഷ്, ഷൈനി, ബാബുരാജ്, അബ്ദുല്ല വല്ലന്‍ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വയോജന നിയമത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കില ആര്‍പി എ.കെ.പീതാംബരന്, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ഡോക്ടര്‍ മുംതാസ് എന്നിവര്‍ നടത്തിയ ക്ലാസ് ശ്രദ്ധിക്കപ്പെട്ടു. എ.കെ.ശശിധരന് സ്വാഗതവും പാറയിടുക്കില്‍ കുമാരന് നന്ദിയും പറഞ്ഞു.
