വില്യാപ്പള്ളി: കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും ഡിസിസി മെമ്പറുമായ പി.പി.കുഞ്ഞിക്കേളുവിന്റെ
വേര്‍പാടില്‍ വില്യാപ്പള്ളിയില്‍ നടന്ന സര്‍വകക്ഷി പൊതുയോഗം അനുശോചിച്ചു. ദീര്‍ഘകാലം വില്യാപ്പള്ളി കേന്ദ്രമായാണ് കുഞ്ഞിക്കേളു പൊതുപ്രവര്‍ത്തനം നടത്തിയത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം വി.മുരളീധരന് അധ്യക്ഷത വഹിച്ചു. സി.പി.ബിജു പ്രസാദ്, എം.പി. വിദ്യാധരന്, ടി.പി.ഷാജി, പി.കെ.ചന്ദ്രന്, വട്ടക്കണ്ടി കുഞ്ഞമ്മത്, കെ.എം.ബാബു, അരീക്കല്‍ രാജന്, എന്‍.എം.രാജീവന്, പാറേമ്മല്‍ ബാബു, കെ.കൃഷ്ണന്, രാജീവന് കോളോറ എന്നിവര്‍ പ്രസംഗിച്ചു.
